അടിമാലി: കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഹൈറേഞ്ച് മേഖലയിലെ സ്ത്രീകൾക്ക് പ്രതീക്ഷിച്ചത്ര ഗുണം ചെയ്യുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് ഓർഡിനറി വിഭാഗം ബസുകളിലായതിനാൽ, ഇത്തരം സർവീസുകളുടെ കുറവ് വലിയ തിരിച്ചടിയാകുകയാണ്.
അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ സർവീസ് നടത്തുന്ന 120 കെ.എസ്.ആർ.ടി.സി ബസുകളിൽ വെറും 26 എണ്ണം മാത്രമാണ് ഓർഡിനറി വിഭാഗത്തിൽപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന അടിമാലി–മൂന്നാർ–കോതമംഗലം മേഖലയിലേക്കുള്ളവയാണ്.
അടിമാലിയുമായി കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പണിക്കൻകുടി, രാജാക്കാട്, പൂപ്പാറ, ചെറുതോണി തുടങ്ങിയ മേഖലകളിലേക്കുള്ള റൂട്ടുകളിൽ ഓർഡിനറി സർവീസുകൾ നാമമാത്രമാണ്. ഇതോടെ ഈ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതിയുടെ പ്രയോജനം പൂർണമായി ലഭിക്കുന്നില്ല.
അടിമാലി–കല്ലാർകുട്ടി റൂട്ടിലാണ് സ്വകാര്യ ബസുകൾ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത്. എന്നാൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകൾ ദിവസേന വെറും ആറേണ്ണം മാത്രമാണുള്ളത്. അതിനാൽ ഹൈറേഞ്ച് മേഖലയിലേക്ക് കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിമാലി വഴി സർവീസ് നടത്തുന്ന പ്രധാന ഓർഡിനറി ബസുകൾ
- മൂന്നാർ – അടിമാലി – ആനക്കുളം : രാവിലെ 7.20
- മൂന്നാർ – ആലപ്പുഴ : രാവിലെ 7.20
- കോതമംഗലം – സൂര്യനെല്ലി : രാവിലെ 7.40
- മൂന്നാർ – കോട്ടയം : രാവിലെ 8.00
- ആലുവ – പൂപ്പാറ : രാവിലെ 8.00
- തൊടുപുഴ – ദേവികുളം : രാവിലെ 8.00
- മൂന്നാർ – കുയിലിമല : രാവിലെ 8.20
- ആലുവ – ദേവികുളം : രാവിലെ 9.00
- മൂന്നാർ – ആലുവ : രാവിലെ 9.00
- എറണാകുളം – പയസ് നഗർ : രാവിലെ 9.40
- കൊടുങ്ങല്ലൂർ – മൂന്നാർ : രാവിലെ 10.20
- ചെറുതോണി – അടിമാലി : രാവിലെ 10.30
- സൂര്യനെല്ലി – എറണാകുളം : രാവിലെ 10.30
- കട്ടപ്പന – മൂവാറ്റുപുഴ : രാവിലെ 10.50
- ദേവികുളം – എറണാകുളം : രാവിലെ 11.20
- സൂര്യനെല്ലി – എറണാകുളം : ഉച്ചയ്ക്ക് 12.10
- മൂന്നാർ – കട്ടപ്പന : രാവിലെ 11.30
- അടിമാലി – മുട്ടുകാട് : ഉച്ചയ്ക്ക് 12.40
- ദേവികുളം – എറണാകുളം : ഉച്ചയ്ക്ക് 12.40
- പൂപ്പാറ – ആലുവ : ഉച്ചയ്ക്ക് 12.45
- അടിമാലി – കുമളി : ഉച്ചകഴിഞ്ഞ് 3.00, 5.00
- ആലുവ – നെടുങ്കണ്ടം : ഉച്ചകഴിഞ്ഞ് 3.35
- മുട്ടുകാട് – അടിമാലി : വൈകിട്ട് 4.20
- എറണാകുളം – പയസ് നഗർ : വൈകിട്ട് 5.05
- അടിമാലി – തേനി : വൈകിട്ട് 5.30
- അടിമാലി – മൂന്നാർ : വൈകിട്ട് 5.45
സൗജന്യ യാത്രാ പദ്ധതി യഥാർഥത്തിൽ ഗ്രാമീണ-ഹൈറേഞ്ച് മേഖലകളിലെ സ്ത്രീകൾക്കും പ്രയോജനപ്പെടണമെങ്കിൽ, യാത്രാ ആവശ്യകത കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ അനുവദിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.














Leave a Reply