ഹിജ്റ പുതുവർഷം; കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് ഹിജ്റ വർഷാരംഭ പൊതുഅവധി പ്രഖ്യാപിച്ചു. ദുൽഹജ്ജ് 29 പൂർത്തിയാക്കിയാൽ ജൂൺ 16ന് അവധിയായിരിക്കും. 17 ബുധനാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ദുൽ ഹജ്ജ് 30 പൂർത്തിയാക്കിയാൽ ജൂൺ 17,18 എന്നിങ്ങനെ രണ്ടു ദിവസങ്ങളിൽ അവധി ലഭിക്കും.

വാരാന്ത്യ അവധികളായ വെള്ളി, ശനി എന്നിവക്കുശേഷം ഞായറാഴ്ചയാകും ഓഫിസുകൾ പുനരാരംഭിക്കുക. അവധി ദിനങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പ്രവർത്തനങ്ങൾ നിർത്തിവെക്കും.

ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങൾ, അവശ്യ സേവനങ്ങളുടെയും പൊതുതാൽപ്പര്യത്തിന്റെയും തുടർച്ച ഉറപ്പാക്കി അവധി ഷെഡ്യൂളുകൾ നിർണ്ണയിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *