ബോക്സ് ഓഫീസിൽ തിളങ്ങി ‘മോളിവുഡ് ടൈംസ്’; 15 കോടി കളക്ഷൻ

ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ നിർമ്മിച്ച ‘മോളിവുഡ് ടൈംസ്’ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വ്യത്യസ്തമായ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. നസ്‍ലെൻ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ലുക്കിലും അവതരണ ശൈലിയിലുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമാ സ്വപ്നങ്ങളും അതിലേക്കുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. നസ്‍ലെന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. സിനിമാ മേഖലയിലെ രാഷ്ട്രീയവും അധികാര ഘടനകളും ചർച്ച ചെയ്യുന്ന ചിത്രം അവതരണ മികവുകൊണ്ടും ശ്രദ്ധ നേടുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതുവരെ 15 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. തിയറ്റർ പ്രദർശനത്തിന് ശേഷം ജിയോ ഹോട്‍സ്റ്റാറിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമായ ‘മോളിവുഡ് ടൈംസ്’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയും എഡിറ്റിംഗ് നിധിൻ രാജ് അരോളും സംവിധായകനും ചേർന്നുമാണ് നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനും മിക്‌സിംഗും വിഷ്ണു ഗോവിന്ദിന്റേതാണ്. ആർട്ട് ഡയറക്ഷൻ ആശിഖ് എസ്, കോസ്റ്റ്യൂം ഡിസൈൻ മാഷർ ഹംസ, മേക്കപ്പ് റോണെക്‌സ് സേവിയർ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളറായി സുധർമൻ വള്ളിക്കുന്നും ഫിനാൻസ് കൺട്രോളറായി ശിവകുമാറും പ്രവർത്തിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, വി.എഫ്.എക്സ് ഡിജി ബ്രിക്സ്, കളറിസ്റ്റ് ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ് ജോബിൻ ജോസഫ് എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. പി.ആർ.ഒ എ.എസ് ദിനേശ്, സ്റ്റിൽസ് ബോയക്, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *