ദമ്മാം: സൗദി അറേബ്യയിലെ പാചകപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ രുചിപോരാട്ടത്തിന് വേദിയൊരുങ്ങുന്നു. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റിെൻറ’ വാശിയേറിയ സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച (ജൂൺ 12) ദമ്മാമിലെ ലുലു ഹൈപ്പർമാർക്കറ്റിൽ അരങ്ങേറും.
ആയിരക്കണക്കിന് മത്സരാർത്ഥികളിൽ നിന്ന് കടുത്ത പ്രിലിമിനറി ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ പാചകപ്രതിഭകളാണ് ഈ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. പ്രവാസികളുടെ പാചക നൈപുണ്യം പ്രകടിപ്പിക്കുന്നതിനായി ‘ബിരിയാണി രാജ’, ‘ബിരിയാണി ദം സ്റ്റാർ’ എന്നീ രണ്ട് പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത അവതാരകനും പാചകവിദഗ്ധനുമായ രാജ് കലേഷിെൻറ സാന്നിധ്യവും വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തവുമാണ് ഈ രുചിമേളയുടെ മുഖ്യ ആകർഷണം. വെറുമൊരു പാചകമത്സരം എന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു സാംസ്കാരിക സൗഹൃദ ആഘോഷമായാണ് ഈ മെഗാ ഇവൻറ് ഒരുക്കുന്നത്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി മാജിക് ഷോ, വൈവിധ്യമാർന്ന സംഗീത പരിപാടികൾ, കാണികൾക്കായി ഒരുക്കുന്ന പ്രത്യേക ഗെയിമുകൾ എന്നിവയും വേദിയിൽ അരങ്ങേറും. പരിപാടി വീക്ഷിക്കാൻ എത്തുന്ന കാണികൾക്കും ആകർഷകമായ നിരവധി സമ്മാനങ്ങൾ നേടാനുള്ള മികച്ച അവസരമുണ്ട്. ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ഷിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ ബൃഹദ് സംരംഭത്തിെൻറ പ്രായോജകർ.
ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വൻ വിജയകരമായി ബിരിയാണി താരങ്ങളെ തെരഞ്ഞെടുത്തതിന് ശേഷമാണ് ‘വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്’ ഇപ്പോൾ സൗദി അറേബ്യയിലും ആവേശത്തിെൻറ പുതിയ വേലിയേറ്റം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.
















Leave a Reply