ദുബൈ: വിസ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനായി വർക്ക് പെർമിറ്റ് സേവനങ്ങളിൽ വിപുലമായ പരിഷ്കാരങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം. നിബന്ധനകൾ ലഘൂകരിക്കുകയും സേവന നടപടികൾ പുനഃസംഘടിപ്പിക്കുകയും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്താണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
നിലവിലെ വർക്ക് പെർമിറ്റ് സംവിധാനത്തെക്കുറിച്ചും ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി മന്ത്രാലയം ഓൺലൈൻ പൊതുസംവാദം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 30 വരെയാണ് ഈ പ്രക്രിയ നീളുക. പെർമിറ്റ് അനുവദിക്കുന്ന നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഭരണപരമായ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനുമാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഇതിലൂടെ വിസ നടപടികളുടെ സമയദൈർഘ്യം കുറയുകയും തൊഴിൽ നിയമങ്ങളോടുള്ള അനുസരണം മെച്ചപ്പെടുകയും ചെയ്യും.
സർക്കാർ സേവനങ്ങൾ ലളിതമാക്കുകയും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗമായി മന്ത്രാലയം നേരത്തെ വർക്ക് പെർമിറ്റ് സേവനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട ആവശ്യം പൂർണമായും ഒഴിവാക്കുകയും ചില പെർമിറ്റ് സേവനങ്ങളിൽ ആവശ്യമായ വിവരങ്ങളുടെ അളവ് 75 മുതൽ 97 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലുടമകൾക്കും അപേക്ഷകർക്കും തടസങ്ങളില്ലാതെ ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വർക്ക് പെർമിറ്റ് സേവനങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
വർക്ക് പെർമിറ്റുകളുടെ പ്രധാന വിഭാഗങ്ങൾ
ജോലിയുടെ സ്വഭാവവും ആവശ്യകതയും അടിസ്ഥാനമാക്കി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി 13 തരം വർക്ക് പെർമിറ്റുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രൈവറ്റ് ട്യൂട്ടറിങ് വർക്ക് പെർമിറ്റ്: സ്വകാര്യ ട്യൂഷൻ സേവനങ്ങൾ നൽകുന്നവർക്കായി അനുവദിക്കുന്ന പെർമിറ്റ്.
റിക്രൂട്ട്‌മെന്റ് പെർമിറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിക്കുന്ന പെർമിറ്റ് (കാലാവധി: രണ്ട് വർഷം).
ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: നിലവിലെ ജോലി അവസാനിച്ച തൊഴിലാളിയെ മറ്റൊരു സ്ഥാപനത്തിന് നിയമിക്കാൻ അനുവദിക്കുന്ന പെർമിറ്റ് (കാലാവധി: രണ്ട് വർഷം).
ഫാമിലി സ്പോൺസർഷിപ്പ് പെർമിറ്റ്: കുടുംബ സ്പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്നവരെ ജോലിക്ക് നിയമിക്കാൻ അനുവദിക്കുന്ന പെർമിറ്റ് (കാലാവധി: രണ്ട് വർഷം).
താത്കാലിക വർക്ക് പെർമിറ്റ്: താൽക്കാലിക ജോലികൾക്കായി മറ്റൊരു സ്ഥാപനത്തിൽ തൊഴിലാളിയെ നിയമിക്കാൻ അനുവദിക്കുന്ന പെർമിറ്റ്. ജോലി പൂർത്തിയായ ശേഷം തൊഴിലാളി പ്രധാന തൊഴിലുടമയുടെ കീഴിലേക്ക് മടങ്ങും.
മിഷൻ വർക്ക് പെർമിറ്റ്: പ്രത്യേക പദ്ധതികൾക്കോ താൽക്കാലിക ആവശ്യങ്ങൾക്കോ വേണ്ടി വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന പെർമിറ്റ്.
















Leave a Reply