ദുബൈ: വേനൽക്കാല അവധിക്കാല യാത്രകൾക്കായി തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ ആരോഗ്യ വിദഗ്ധർ. വിമാന ടിക്കറ്റുകളും വിസ നടപടികളും ക്രമീകരിക്കുന്നതിനിടയിൽ പലരും സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിർബന്ധിത വാക്സിനേഷൻ മാനദണ്ഡങ്ങൾ പരിശോധിക്കാൻ മറക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാന നിമിഷത്തേക്ക് നീട്ടിവെക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം.
ചില വാക്സിനുകൾ പൂർണ ഫലപ്രാപ്തിയിലെത്താൻ ആഴ്ചകൾ വേണ്ടിവരുന്നതിനാൽ യാത്രയ്ക്ക് കുറഞ്ഞത് നാല് മുതൽ ആറ് ആഴ്ച മുമ്പെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അവസാന നിമിഷം വാക്സിൻ സ്വീകരിക്കുന്നത് ആവശ്യമായ പ്രതിരോധശേഷി ലഭിക്കാതിരിക്കാനും പാർശ്വഫലങ്ങൾ യാത്രയെ ബാധിക്കാനും ഇടയാക്കാം. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ദീർഘകാല രോഗങ്ങളുള്ളവർ എന്നിവർ സമയബന്ധിതമായി പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
















Leave a Reply