അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണു; പൈലറ്റടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം

മിസോറി: അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പൈലറ്റും 11 പേര്‍ സ്‌കൈ ഡൈവര്‍മാരും ആണെന്നാണ് വിവരം. മിസോറി സംസ്ഥാനത്തിൽ കനാസ് സിറ്റിയിലാണ് അപകടം. സ്‌കൈ ഡൈവിങ്ങിനായി യാത്രികരുമായി പറന്നുയരുന്നതിനിടെ ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം കൃഷിയിടത്താണ് വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാണെന്നാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30നാണ് വിമാനം തകർന്ന് വീണ് തീപിടിച്ചതായി എമർജൻസി റെസ്‌പോണ്ടേഴ്‌സിന് വിവരം ലഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടെന്ന് മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ എക്സില്‍ പോസ്റ്റ് ചെയ്തു. ബട്ലര്‍ പൊലീസ് ഡിപ്പാർട്ടുമെന്റ് ഓഫിസും സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *