ന്യൂഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസ്സഞ്ചർ എന്നിവയുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ആപ്പുകൾ ഉപയോഗിക്കുന്നതിൽ വ്യാപകമായ സാങ്കേതിക തടസ്സങ്ങൾ നേരിട്ടത്. പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയുടെ കീഴിലുള്ളതാണ് ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും.
വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ‘ഡൗൺ ഡിറ്റക്ടർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, വൈകീട്ട് ഫേസ്ബുക്കിൽ മാത്രം ഒരു ലക്ഷത്തിലധികം തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആപ്പുകൾ ലോഡ് ആകാത്തതും, മെസ്സേജുകൾ അയക്കാൻ കഴിയാത്തതുമാണ് ഉപയോക്താക്കളെ പ്രധാനമായും വലച്ചത്.
സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം മെറ്റാ അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൂചന.
















Leave a Reply