രാഷ്ട്രീയ നേതാവ് കെ.കെ മേനോനായി വിജയരാഘവൻ; ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അനന്തൻ കാടി’ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് കെ.കെ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയരാഘവന്റെ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ ജനപിന്തുണയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.

ആകാംക്ഷ ഉണർത്തുന്ന രംഗങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത്. ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ആര്യ നായകനാകുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ദൃശ്യവിസ്മയം ഒരുക്കുന്ന സിനിമയായിരിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

‘മാർക്ക് ആന്റണി’യുടെ വിജയത്തിന് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം അവതരിപ്പിക്കുന്നു. ‘കാന്താര’യിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീതം ഒരുക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റിംഗ്: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈൻ: അരുൺ എസ്. മണി, ഗാനരചന & ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ (വി.ബി2എച്ച്), ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം.ടി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്

Leave a Reply

Your email address will not be published. Required fields are marked *