കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.
ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അപകടത്തിനിടെ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുണ്ടായിരുന്ന ഒരു കാൽനട യാത്രക്കാരനെയും ഇടിച്ചു. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.














Leave a Reply