തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ

വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇരുവരും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലേക്ക് നടത്തിയ യാത്രയ്ക്കുശേഷമാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതും പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചതും.

കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ കുടുംബാംഗങ്ങളെയും മറ്റ് അടുത്ത സമ്പർക്കക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രോഗവ്യാപന സാധ്യത മുൻനിർത്തി ആരോഗ്യപ്രവർത്തകർ കുട്ടികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്നതും ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *