ഓപറേഷൻ തൂഫാൻ: കഞ്ചാവ് ഓയിലുമായി യുവാവ് പിടിയിൽ

വൈപ്പിൻ: ഓപറേഷൻ തൂഫാനിൽ 11.8 ഗ്രാം കഞ്ചാവ് ഓയിലുമായി യുവാവ് മുനമ്പം പൊലീസ് പിടിയിലായി. പള്ളിപ്പുറം കോൺവെൻറ് സ്റ്റോപ്പിന് പടിഞ്ഞാറ് വശം താമസിക്കുന്ന റിഷിൽ റോക്കി (30) എന്നയാളാണ് പിടിയിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളിൽ മയക്ക് മരുന്ന്, കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന്റെ ട്രെസ്സ് വർക്ക് ചെയ്ത മുകൾ ഭാഗത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഓയിൽ (ഹാഷിഷ് ഓയിൽ) കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *