കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടെന്നും, ഇത് പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ഇതോടെ നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2026ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സർക്കാർ ഒമ്പത് അംഗങ്ങളെയാണ് നാമനിർദേശം ചെയ്തത്. എന്നാൽ ഇവരിൽ എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നുമാണ് ഷോൺ ജോർജിന്റെ വാദം.
ഹർജിയിൽ സർക്കാരിന്റെ വിശദീകരണം ലഭിച്ചശേഷം തുടർ നടപടികൾ കോടതി പരിഗണിക്കും.















Leave a Reply