ദില്ലി: രാജ്യത്ത് എഥനോൾ മിശ്രിത പെട്രോളിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങളിൽ എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുകയും ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
ഇ22, ഇ25, ഇ27, ഇ30 വിഭാഗങ്ങളിലുള്ള പെട്രോളുകൾക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് അടങ്ങിയിരിക്കുന്നത്. ഇ25 വിഭാഗത്തിൽ 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും ഉൾപ്പെടും. ഇ27ൽ 73 ശതമാനം പെട്രോളും 27 ശതമാനം എഥനോളുമാണുള്ളത്. അതേസമയം, ഇ30 ഇന്ധനത്തിൽ 70 ശതമാനം പെട്രോളും 30 ശതമാനം എഥനോളും ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.















Leave a Reply