4399 ദിവസങ്ങൾ പിന്നിട്ട് മോദി; നെഹ്റുവിന്റെ റെക്കോർഡ് മറികടന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ. തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന നേതാവെന്ന നേട്ടം കൈവരിച്ചതിനാണ് മന്ത്രിസഭയുടെ ആദരം. മോദിയെ പ്രശംസിച്ച് പ്രമേയം പാസാക്കിയ മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അഭിനന്ദനം അറിയിച്ചത്. എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി 4398 ദിവസം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. അഴിമതിയുടെ കറയില്ലാത്ത നേതാവാണ് മോദിയെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ മോദിയുടെ പങ്ക് നിർണായകമാണെന്നും ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വികസനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്ന നേതാവാണ് മോദിയെന്ന് പ്രശംസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം ലേഖനം എഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *