തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വധശ്രമക്കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുഗതന്റെ അറസ്റ്റിൽ അസ്വാഭാവികതയൊന്നുമില്ലെന്നും കേരളത്തെ ഗുണ്ടകളുടെ താവളമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയായാലും അത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും, ഇക്കാര്യത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആകാശത്തേക്ക് വെടിയുതിർത്ത ശേഷം പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രതിയുടെ കുട്ടിയെ ആക്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കള്ളക്കഥകൾ പ്രചരിപ്പിച്ച് പൊലീസിന്റെ ആത്മവിശ്വാസം തകർക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റ്; പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി















Leave a Reply