ബിറ്റ്കോയിൻ കേസ്; എൻ.എ. ഹാരിസിന്റെ മകന് കുരുക്ക് മുറുക്കി ഇഡി

ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ കോൺഗ്രസ് എം.എൽ.എ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് നാലാപ്പാടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതായും മുഹമ്മദ് നാലാപ്പാടിന്റെ പങ്ക് കുറ്റപത്രത്തിൽ വിശദമായി പരാമർശിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

മുംബൈയിലെ ഒരു സുഹൃത്തിന്റെയുടെ സഹായത്തോടെയാണ് പണം വെളുപ്പിക്കൽ നടപടികൾ നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസിലെ മുഖ്യപ്രതികളിലൊരാളായ ശ്രീക്കി ഉൾപ്പെടെയുള്ളവരുമായി മുഹമ്മദ് നാലാപ്പാടിനുള്ള ബന്ധവും ഇടപാടുകളും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ കേസുമായി ബന്ധപ്പെട്ട് എൻ.എ. ഹാരിസിന്റെ വസതിയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് മകനെതിരായ കേസിലെ പുതിയ നീക്കങ്ങൾ ഹാരിസിന് രാഷ്ട്രീയ തിരിച്ചടിയായി മാറുന്നതെന്നാണ് വിലയിരുത്തൽ.

കേസിൽ വിശദീകരണം തേടി മുഹമ്മദ് നാലാപ്പാടിന് ഇഡി വീണ്ടും നോട്ടീസ് നൽകുമെന്ന് സൂചനയുണ്ട്. മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *