നെയ്യാറ്റിൻകര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാതായി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാതായതായി കണ്ടെത്തൽ. സ്വർണാഭരണങ്ങൾ, വെള്ളിഭരണങ്ങൾ, സ്വർണക്കട്ടകൾ എന്നിവ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് നഷ്ടമായതെന്നാണ് തിരുവാഭരണ കമ്മീഷന്റെ പരിശോധനയിൽ വ്യക്തമായത്.

ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലായിരുന്നു. ഈ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ കാണാതായതെന്നാണ് റിപ്പോർട്ട്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ടമായതായി കണ്ടെത്തിയത്.

തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നത്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ വർഷങ്ങളായി പാറശ്ശാല മഹാദേവക്ഷേത്രത്തിലാണ് സൂക്ഷിച്ചുവരുന്നത്. പതിവുപോലെ എല്ലാ വർഷവും തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്.

മെയ് 23നാണ് പരിശോധനാ റിപ്പോർട്ട് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20ലധികം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അമൂല്യ വസ്തുവകകളാണ് കാണാതായതായി റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ നഷ്ടമായ സ്വർണത്തിന്റെയും വെള്ളിയുടെയും കൃത്യമായ തൂക്കമോ സാമ്പത്തിക മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *