മലപ്പുറം: ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് രാത്രി 10.25ന് പുറപ്പെടുന്ന മൃതദേഹം ഡൽഹി വഴി നാളെ രാവിലെ 10.35ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. തുടർന്ന് വൈകീട്ട് 5.45 വരെ മലപ്പുറം കിളിയമണ്ണിലെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.
വൈകീട്ട് ആറുമണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കും.
മലബാർ സമരചരിത്രത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ചരിത്രപഠിതാവായിരുന്നു അദ്ദേഹം. മലബാർ സമരത്തിന്റെ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയ ജീവിതങ്ങളും ഖബറുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ’ എന്ന കൃതി ശ്രദ്ധ നേടിയിരുന്നു.
1921ലെ മലബാർ സമരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് യു.എ.ഇ യൂത്ത് ഇന്ത്യ സിഗ്നേച്ചർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തനിമ കലാസാഹിത്യവേദിയുടെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
സാഹിത്യ-സാംസ്കാരിക രംഗത്തിന് പുറമെ ദൃശ്യ മാധ്യമ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. ‘ഇലയനക്കങ്ങൾ’, ‘മക്കൾ’ എന്നീ ടെലിസിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം ‘ചെറുത്തുനിൽപ്പ്’ ഡോക്യുമെന്ററിയും ‘കിലുകിലുസ്’ മ്യൂസിക് ആൽബവും സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ: ശിഫ കൊളക്കാട്ടിൽ (പറപ്പൂർ). മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ.
സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജാമിഅ അൽ ഇസ്‌ലാമിയ, ശാന്തപുരം), ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം).















Leave a Reply