തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരെ സമീപിക്കുകയാണെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാനാവുന്ന പദ്ധതികൾക്കായി അപേക്ഷകൾ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറുമായി നാളെ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും മേയർ പറഞ്ഞു. ഇ-ബസ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. കേരളത്തിന് അനുവദിച്ചിരിക്കുന്ന 950 ഇ-ബസുകളുടെ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന ഗതാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് ലഭിച്ച ബസുകളിൽ തിരുവനന്തപുരത്തിന് അർഹമായ വിഹിതം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.














Leave a Reply