തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതെന്ന ബിജെപി നേതാവ് മേജർ രവിയുടെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചതായും ഓഫീസ് ചൂണ്ടിക്കാട്ടി.
ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന യഥാർഥ ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്നും അവ പരിശോധിച്ചാൽ പ്രചരിക്കുന്ന ആരോപണങ്ങളുടെ അസത്യാവസ്ഥ വ്യക്തമാകുമെന്നും വിശദീകരണത്തിൽ പറയുന്നു. അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മേജർ രവിയെ പോലുള്ള ഒരാൾ പങ്കാളിയാകുന്നത് ഖേദകരമാണെന്നും ഓഫീസ് പ്രതികരിച്ചു.
നവമാധ്യമങ്ങളിലൂടെ വസ്തുതാവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ് വ്യക്തമാക്കി.














Leave a Reply