തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ രംഗത്ത്. വെള്ളാപ്പള്ളി ഒരേസമയം രണ്ട് നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണെന്നും, നവോത്ഥാന സമിതി അധ്യക്ഷനായി പ്രവർത്തിക്കുമ്പോൾ മകൻ സംഘപരിവാറിനൊപ്പം നിലകൊള്ളുന്നതായും അദ്ദേഹം ആരോപിച്ചു. വിവിധ മുഖങ്ങളുള്ള രാഷ്ട്രീയ സമീപനമാണ് വെള്ളാപ്പള്ളിയുടേതെന്നും, നിലവിൽ എസ്എൻഡിപി നേതൃത്വത്തിലുള്ളവർ ശ്രീനാരായണ ദർശനത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയെ വിലയിരുത്തി തയ്യാറാക്കിയ സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് പരാജയത്തിന് കാരണമായ ഘടകങ്ങളിലൊന്നാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചുവെന്നും, തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയവും ശരിയായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും അതിൽ പറയുന്നു.
അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പരിപാടിയുടെ ലക്ഷ്യത്തെയും സ്വഭാവത്തെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അതേസമയം, പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഏകകണ്ഠ














Leave a Reply