ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കടിച്ച ആപ്പിൾ അനുയായികൾക്ക് നേരെ എറിഞ്ഞുനൽകിയ സംഭവത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ ജനങ്ങളോടുള്ള സമീപനമാണ് ഈ പ്രവൃത്തിയിലൂടെ പുറത്തുവന്നതെന്നാണ് ബിജെപിയുടെ ആരോപണം.
ഡി.കെ. ശിവകുമാറിന്റെ നടപടി പൊതുജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഇത്തരം സമീപനങ്ങളോട് ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും ബിജെപി വിമർശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളും ശക്തമായി തുടരുന്നുണ്ട്.















Leave a Reply