തിരുവനന്തപുരം: പാർട്ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് ചില മാധ്യമങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വാർത്തകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി യോഗങ്ങളിൽ നടന്നുവെന്ന പേരിൽ പ്രചരിക്കുന്ന പല വാർത്തകളും വസ്തുതാവിരുദ്ധമാണെന്ന് എം. വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പാർട്ടിക്കുള്ളിൽ സ്വാഭാവികമായ വിലയിരുത്തലും പരിശോധനയും നടന്നുവരികയാണ്. തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യാനുള്ള സംവിധാനങ്ങൾ പാർട്ടിക്കുള്ളിൽ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിലെ ജനാധിപത്യപരമായ തിരുത്തൽ പ്രക്രിയകളെ തെറ്റായി ചിത്രീകരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.ഐ.എമ്മിനെതിരായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജനവികാരം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.













Leave a Reply