തീപാറിയ സമനില; ആതിഥേയർക്ക് ആശ്വാസം, കാനഡ-1, ബോസ്നിയ- 1

ടൊറന്‍റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില. 78ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയുടെ സമനില ഗോൾ നേടിയത്. 20ആം മിനിറ്റിൽ ജോവോ ലൂക്കിച്ചാണ് ബോസ്നിയയ്ക്കായി ഗോൾ അടിച്ചത്.

ബോസ്നിയ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 54 ശതമാനം പന്തടക്കവുമായി കാനഡ ഒപ്പം പിടിച്ചെങ്കിലും ഗോളടിക്കാനായില്ല. കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് ജോവോ ലൂക്കിച്ച് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച ഒരേയൊരു കോർണർ കിക്ക് അവസരം ബോസ്നിയ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വാശിയോടെ കളം നിറഞ്ഞു. 50 മിനിറ്റിനു ശേഷം രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കാനഡയ്ക്ക് കഴിഞ്ഞില്ല. 76ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ രണ്ടാം മിനിറ്റിൽ കാനഡയെ ആശ്വാസ സമനിലയിൽ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *