വാഷിംങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും മൂർച്ഛിക്കുന്നതിന്റെ സൂചനകളുമായി ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ആക്രമണ നീക്കങ്ങളെക്കുറിച്ച് പ്രധാന സഖ്യകക്ഷിയായ ഇസ്രയേലിന് വാഷിംങ്ടൺ വിവരം കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് യു.എസിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഇറാനിലെ പ്രധാന പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി, ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള അവശ്യ വിതരണ പാതകൾ പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെ ‘അയൺ ഗേറ്റ്’ (Iron Gate) എന്ന പേരിലുള്ള പുതിയ ഉപരോധം ഇതിനകം നിലവിൽ വന്നിട്ടുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.






Leave a Reply