റിയാദ്: മക്ക പ്രവിശ്യയിലേക്ക് ഹൂതി ഭീകര സംഘടന തൊടുത്തുവിട്ട 2 ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ചുതന്നെ തടഞ്ഞിട്ടതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മിസൈൽ പ്രതിരോധ നടപടികളെ തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച സബൂഹ ഗ്രാമത്തിൽ സിവിൽ ഡിഫൻസ് വിഭാഗം അടിയന്തരമായി എത്തിച്ചേർന്നു.
പൊതുജനങ്ങളുടെ വാസസ്ഥലങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ശത്രുതാപരവും അപകടം പിടിച്ചതുമായ നിലപാടുകളാണ് ഹൂതികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം അറിഞ്ഞയുടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും ദുരന്തനിവാരണ ഏജൻസികളും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുൻകരുതലുകളും മാനദണ്ഡങ്ങളും പൂർണ്ണമായി നടപ്പിലാക്കിയതായും, ജനങ്ങളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നൽകാൻ അധികൃതർ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.





Leave a Reply